വണ്ടൂർ ഫൈനലിൽ ഇന്ന് സെവൻസിലെ എൽ ക്ലാസികോ

Newsroom

Picsart 23 01 21 11 06 19 938
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ ഫൈനലാണ്. സെവൻസിലെ എൽ ക്ലാസികോ എന്ന് അറിയപ്പെടുന്ന അൽ മദീന ചെർപ്പുളശ്ശേരിയും ഫിഫ മഞ്ചേരിയും തമ്മിലുള്ള പോരാട്ടത്തിന് ആകും വണ്ടൂർ സാക്ഷ്യം വഹിക്കുക. സെമി ഫൈനലിൽ ടൗൺ ടീം അരീക്കോടിനെ തോൽപ്പിച്ച് ആണ് ഫിഫ മഞ്ചേരി ഫൈനലിലേക്ക് എത്തിയത്. ബേസ് പെരുമ്പാവൂരിനെ മറികടന്നാണ് അൽ മദീന ചെർപ്പുളശ്ശേരി ഫൈനലിലേക്ക് വന്നത്.

എൽ ക്ലാസികോ 22 12 27 23 09 29 532

ഇന്നലെ കല്പകഞ്ചേരിയിൽ ഫൈനൽ പരാജയപ്പെട്ട ഫിഫയ്ക്ക് ഒരു ഫൈനൽ കൂടെ പരാജയപ്പെടുക സങ്കൽപ്പിക്കാൻ ആകില്ല. നേരത്തെ നിലമ്പൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന കിരീട പോരാട്ടത്തിൽ ഫിഫാ മഞ്ചേരിയെ പരാജയപ്പെടുത്തി കിരീടം ഉയർത്താൻ അൽ മദീനക്ക് ആയിരുന്നു. അന്ന് മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു അൽ മദീനയുടെ വിജയം. അൽ മദീനയുടെ ഈ സീസണിലെ ആദ്യ കിരീടം ആയിരുന്നു ഇത്. അൽ മദീന ആ വിജയം ആവർത്തിക്കാൻ ആകും ഇന്ന് ശ്രമിക്കുക.