യുവന്റസിന് വൻ തിരിച്ചടി, 15പോയിന്റ് പിഴ, മൂന്നാം സ്ഥാനത്ത് നിന്ന് പത്താം സ്ഥാനത്തേക്ക്

Nihal Basheer

Picsart 23 01 21 11 16 50 450
Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റലിയൻ ലീഗിൽ യുവന്റസിന് വലിയ തിരിച്ചടി നൽകിക്കൊണ്ട് ഫെഡറൽ കോർട് ഓഫ് അപ്പീൽസിന്റെ വിധി. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ സമർപ്പിച്ച പരാതി പരിശോധിച്ച കോടതി, യുവന്റസ് അടക്കം ഒൻപത് ടീമുകൾക്കെതിരെയുള്ള പരാതിയിൽ മറ്റ് ടീമുകൾക്ക് ക്ലീൻചിറ്റും യുവന്റസിനെതിരായ പരാതി പുനരന്വേഷിക്കാനും സമ്മതം നൽകി. പരാതിയിൽ കാമ്പുണ്ടെന്ന് കണ്ടത്തിയ കോടതി യുവന്റസിന് ലീഗ് ടേബിളിൽ പതിനഞ്ച് പോയിന്റ് കുറവ് വരുത്താനും വിധിച്ചു. ഇതോടെ അവർ ഇരുപത്തിരണ്ടു പോയിന്റുമായി പത്താം സ്ഥാനത്തേക്ക് ഇറങ്ങി.

യുവന്റസ് 23 01 21 11 17 00 924

നിലവിലെ വിധി ക്ലബ്ബിന്റെ വരുമാനത്തിൽ ക്രമക്കേട് വരുത്തിയതിന് മാത്രമാണെന്നാണ് സൂചന. കോവിഡ് സമയത്ത് താരങ്ങൾക്ക് രേഖയിൽ പെടാത്ത തരത്തിൽ പണം കൈമാറിയതും, താരകൈമാറ്റത്തിൽ ക്രമക്കേട് നടത്തിയതും അടക്കമുള്ള ആരോപണങ്ങൾ യുവന്റസ് നേരിടുന്നുണ്ട്. ടീമിന്റെ തലപ്പത്ത് നിന്നും ആഗ്നെല്ലി അടക്കമുള്ളവർ അടുത്തിടെയാണ് പടിയിറങ്ങിയത്.

ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്റെ പരാതി പ്രകാരം യുവന്റസിന് ഒൻപത് പോയിന്റ് പെനാൽറ്റി നൽകാനും ഡയറക്ടർമാരായിരുന്ന ആഗ്നെല്ലി, ഫാബിയോ പാട്രിസി, മൗറീസിയോ അറിവാബെനെ എന്നിവർക്ക് ബാൻ നൽകാനും ആയിരുന്നു ശുപാർശ ചെയ്തത്. ആഗ്നെല്ലി, അറിവാബെനെ എന്നിവർക്ക് രണ്ടു വർഷ ബാനും പാവെൽ നെദ്വദിന് എട്ടു മാസം ബാനും പാട്രിസിക്ക് രണ്ടര വർഷം ബാനും കോടതി വിധിച്ചിട്ടുണ്ട്. ഇതിൽ നിലവിൽ ടോട്ടനത്തിൽ പ്രവർത്തിക്കുന്ന പാട്രിസിക്ക് വിധി വലിയ തിരിച്ചടി ആണ് നൽകുക. അതേ സമയം വിഷയതോട് പ്രതികരിച്ചു ഔദ്യോഗിക കുറിപ്പ് ഇറക്കിയ യുവന്റസ് വിധിക്കെതിരെ അപ്പീൽ സമർപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.