കിരീടം തേടി ഫിഫാ മഞ്ചേരിയും കെ ആർ എസ് കോഴിക്കോടും

ഒതുക്കുങ്ങൽ അഖിലേന്ത്യാ സെവൻസിൽ ഇന്ന് ഫൈനൽ പോരാട്ടം. കിരീടം തേടി ഫിഫാ മഞ്ചേരിയും കെ ആർ എസ് കോഴിക്കോടുമാണ് ഇന്ന് ഫൈനലിൽ ഇറങ്ങുന്നത്. ഇന്നലെ ഒതുക്കുങ്ങൾ സെമിയുടെ രണ്ടാം പാദത്തിലും ലിൻഷാ മണ്ണാർക്കാടിനെ തോൽപ്പിച്ചതോടെയാണ് ഫിഫാ മഞ്ചേരി ഫൈനൽ ഉറപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫിഫാ മഞ്ചേരിയുടെ ഇന്നലത്ത്ർ വിജയം. ആദ്യ പാദ സെമിയിലും 1-0 എന്ന സ്കോറിന് തന്നെ ഫിഫാ മഞ്ചേരി വിജയിച്ചിരുന്നു.

ഉഷാ തൃശ്ശൂരിനെ ഇരു പാദങ്ങളിലായി പരാജയപ്പെടുത്തിയാണ് കെ ആ എസ് കോഴിക്കോട് ഫൈനൽ ഉറപ്പിച്ചത്. കെ ആർ എസ് കോഴിക്കോടിന്റെ സീസണിലെ ആദ്യ ഫൈനലാണിത്. ഫിഫാ മഞ്ചേരിക്ക് ഇത് സീസണിലെ ആറാം ഫൈനലും. ഇതിനു മുമ്പ് നാലു തവണ ഫിഫാ മഞ്ചേരി ഈ സീസണിൽ കിരീടം ഉയർത്തിയിട്ടുണ്ട്.