തലശ്ശേരിയിൽ ഫിഫാ മഞ്ചേരി ഫൈനലിൽ

- Advertisement -

ഫിഫാ മഞ്ചേരി മറ്റൊരു സെവൻസ് ടൂർണമെന്റിൽ കൂടെ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. ഇന്ന് തലശ്ശേരി അഖിലേന്ത്യാ സെവൻസിലെ ഫൈനലാണ് ഫിഫാ മഞ്ചേരി ഉറപ്പിച്ചത്. ഇന്ന് സെമിയിൽ ഉഷാ തൃശ്ശൂരിനെയാണ് ഫിഫ തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ ഇന്നത്തെ വിജയം.

ഇത് ഫിഫാ മഞ്ചേരിയുടെ സീസണിലെ മൂന്നാം ഫൈനലാണ്. ഇതിന് മുമ്പ് ഫൈനലിൽ എത്തിയ രണ്ട് ഗ്രൗണ്ടിലും ഫിഫ കപ്പും ഉയർത്തിയിരുന്നു. വണ്ടൂരിലും എടത്തനാട്ടുകരയിലും ആയിരുന്നു ഫിഫയുടെ കിരീട നേട്ടം.

Advertisement