കരീബിയൻസിൽ ഏകപക്ഷീയമായ വിജയവുമായി എഫ് സി തൃക്കരിപ്പൂർ

Newsroom

കരീബിയൻസിൽ എഫ് സി തൃക്കരിപ്പൂരിന് ഏകപക്ഷീയ വിജയം. ഇന്നലെ തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യാ സെവൻസിൽ ഇ കെ നായനാർ എഫ് സിയെ ആണ് എഫ് സി തൃക്കരിപ്പൂർ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ആയിരുന്നു തൃക്കരിപ്പൂരിന്റെ വിജയം. തുടർച്ചയായ രണ്ടു പരാജയങ്ങൾക്ക് ശേഷമാണ് എഫ് സി തൃക്കരിപ്പൂർ ഒരു മത്സരം വിജയിക്കുന്നത്.

ഇന്ന് കരീബിയൻസിൽ ജവഹർ മാവൂർ ടൗൺ സ്പോർട്സ് വളപട്ടണത്തെ നേരിടും.