സൂപ്പർ സ്റ്റുഡിയോക്ക് മികച്ച ജയം

- Advertisement -

മികച്ച ഫോമിൽ ഉള്ള സൂപ്പർ സ്റ്റുഡിയോ മലപ്പുറം തങ്ങളുടെ വിജയം തുടർന്നു. ഇന്നലെ പാലത്തിങ്ങൽ അഖിലേന്ത്യാ സെവൻസിൽ എഫ് സി കൊണ്ടോട്ടിയെ ആണ് സൂപ്പർ സ്റ്റുഡിയോ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സൂപ്പറിന്റെ വിജയം. അവസാന ആറു മത്സരങ്ങളിൽ എഫ് സി കൊണ്ടോട്ടിയുടെ അഞ്ചാം തോൽവിയാണിത്.

ഇന്ന് പാലത്തിങ്ങലിൽ മെഡിഗാഡ് അരീക്കോട് അൽ മദീനയെ നേരിടും.

Advertisement