ഗോൾ കീപ്പറുടെ വക രണ്ട് ഗോളുകൾ, പ്ലാസ്ക്ക കരോളത്തെ വീഴ്ത്തി ഇ എഫ് സി എടാട്ടുമ്മൽ

- Advertisement -

മലബാർ ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ നടക്കുന്ന തൃക്കരിപ്പൂര്‍ ബീരിച്ചേരി സെവൻസിൽ ഇന്ന് നടന്ന മത്സരത്തില്‍ ഇ എഫ് സി എടാട്ടുമ്മൽ പ്ലാസ്ക കരോളത്തെ പരാജയപ്പെടുത്തി. ആവേശകരമായ മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ആയിരുന്നു എഡാറ്റുമ്മലിന്റെ വിജയം. അതി മനോഹരമായ ഗോൾ കിക്കിലൂടെ ഇ എഫ് സി എടാട്ടുമ്മലിന് വേണ്ടി രണ്ട് ഗോൾ നേടിക്കൊണ്ട് ഗോൾ കീപ്പർ ഡിങ്കന് ഇന്ന് മികച്ചു നിന്നു. സുബിൻ മികച്ച താരമായും ഇന്ന് മാറി.

ഒരു ഘട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു ഇ എഫ് സി. പക്ഷെ പ്ലാസ്കാ കാരോളത്തിന്റെ തിരിച്ചടി മത്സരം ആവേശത്തിലാക്കി. ഇന്ന് മുന്‍കാല താരം റഷീദ് കാരോളത്തിന് വേണ്ടി ബൂട്ട് കെട്ടി കളത്തില്‍ അതി മനോഹരമായ കളി കാഴ്ചവെച്ചു.

നാളെ നടക്കുന്ന അതി വാശിയേറിയ മത്സരത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ ഫുട്ബോൾ തമ്പുരാക്കന്‍മാരായ ഷൂട്ടേർസ് പടന്ന ടൈറ്റാൻസ് രാമന്തളിയുമായി ഏറ്റുമുട്ടും. രാത്രി എട്ട് മണിക്ക് മത്സരം ആരംഭിക്കും.

Advertisement