ഹസാർഡ് സഹോദരന്മാർ തിളങ്ങി, ബെൽജിയത്തിന് വലിയ ജയം

യൂറോ കപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ ബെൽജിയത്തിന് മറ്റൊരു വൻ വിജയം കൂടെ. ഇന്ന് റഷ്യയെ നേരിട്ട ബെൽജിയം ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഹസാർഡ് സഹോദരന്മാരുടെ മികവാണ് ഇന്ന് ബെൽജിയൻ വിജയത്തിന് കരുത്തായത്. ഏട്ടൻ ഹസാർഡ് രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയപ്പോൾ അനിയൻ ഹസാർഡ് ഒരു ഗോൾ നേടി.

തോർഗാൻസ് ഹസാർഡ് നേടിയ ഗോളിന് വഴി ഒരുക്കിയത് ഏട്ടൻ ഹസാർഡ് ആയിരുന്നു. റൊമേലു ലുകാകു ആണ് മത്സരത്തിലെ മറ്റൊരു സ്കോറർ. മത്സരത്തിൽ രണ്ട് അസിസ്റ്റുകളുമായി കെവിൻ ഡി ബ്ര്യുയിനും മികച്ചു നിന്നു. ബെൽജിയത്തിന് ഈ വിജയത്തോടെ ഗ്രൂപ്പിൽ 27 പോയന്റായി. കളിച്ച ഒമ്പതു മത്സരങ്ങളും ബെൽജിയം വിജയിച്ചു.

Previous articleഗോൾ കീപ്പറുടെ വക രണ്ട് ഗോളുകൾ, പ്ലാസ്ക്ക കരോളത്തെ വീഴ്ത്തി ഇ എഫ് സി എടാട്ടുമ്മൽ
Next articleജർമ്മനിക്കും യൂറോ കപ്പ് യോഗ്യത