എടത്തനാട്ടുകര സെമിയിൽ റോയൽ ട്രാവൽസിനെ ലിൻഷ വീഴ്ത്തി

Newsroom

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിന്റെ രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ലിൻഷാ മണ്ണാർക്കാടിന് ആവേശകരമായ വിജയം. ഇന്ന് എടത്തനാട്ടുകരയിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ ശക്തരായ റോയൽ ട്രാവൽസ് കോഴിക്കോടിനെയാണ് ലിൻഷാ മണ്ണാർക്കാട് തോൽപ്പിച്ചത്. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലിൻഷാ മണ്ണാർക്കാടിന്റെ വിജയം. ഇതാദ്യമായാണ് ഈ സീസണിൽ റോയൽ ട്രാവൽസിനെ ലിൻഷ തോല്പ്പിക്കുന്നത്. നേരത്തെ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം റോയൽ ട്രാവൽസിനായിരുന്നു.

നാളെ മറ്റൊരു സെമിയിൽ അൽ മദീനയെയും ഫിഫാ മഞ്ചേരിയും തമ്മിൽ ഏറ്റുമുട്ടും.