കൊയപ്പയിൽ എ വൈ സി ഉച്ചാരക്കടവിന് വൻ വിജയം

- Advertisement -

സെവൻസിന്റെ ലോകകപ്പ് എന്ന് അറിയപ്പെടുന്ന കൊടുവള്ളി കൊയപ്പ അഖിലേന്ത്യാ സെവൻസിൽ നിന്ന് ആതിഥേയരായ ലൈറ്റ്നിങ് കൊടുവള്ളി പുറത്ത്. ഇന്നലെ കൊടുവള്ളിയിൽ നടന്ന മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവിനോടാണ് ലൈറ്റ്നിങ് കൊടുവള്ളി തോറ്റത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നുഎ വൈ സിയുടെ വിജയം. കഴിഞ്ഞ റൗണ്ടിൽ കൊയപ്പയിൽ ഫിഫാ മഞ്ചേരിയെ വീഴ്ത്തിയ ടീമാണ് എ വൈ സി.

ഇന്ന് കൊടുവള്ളിയിൽ മത്സരമില്ല.

Advertisement