എമ്പപ്പെയ്ക്ക് കൊറോണ പരിശോധന, ഫലം നാളെ!!

- Advertisement -

പനിയും മറ്റു ആരോഗ്യ പ്രശ്നങ്ങളും കാരണം വിശ്രമിക്കുന്ന ഫ്രഞ്ച് യുവ ഫുട്ബോൾ താരം എമ്പപ്പെയെ കൊറൊണ ഉണ്ടോ എന്ന് പരിശോധന നടത്തിയതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാളെ മാത്രമെ ഇന്ന് നടത്തിയ ടെസ്റ്റുകളുടെ ഫലം വരുകയുള്ളൂം ഫ്രാൻസിൽ കൊറൊണ പടരുന്നതിനാൽ പനിയും മറ്റു ലക്ഷണങ്ങളും ഉള്ളവരെയെല്ലാം കൊറൊണ ടെസ്റ്റിന് വിധേയരാക്കുന്നുണ്ട്.

എമ്പപ്പെയ്ക്ക് കൊറൊണയുണ്ടാകില്ല എന്ന് തന്നെയാണ് പി എസ്‌ ജി ക്ലബ് അധികൃതരിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്. താരം വൈറസ് ഉള്ള ആരുമായും സമ്പർക്കം പുലർത്തിയിട്ടില്ല എന്ന് ഫ്രഞ്ച് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ഫുട്ബോൾ ലോകം ഇപ്പോൾ ഭീതിയോടെ എമ്പപ്പെയുടെ ഫലം കാത്തു നിൽക്കുകയാണ്. ഫ്രാൻസിൽ കൊറൊണ പടരുന്നതിനാൽ ഫുട്ബോൾ മത്സരങ്ങൾ ഇപ്പോൾ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തുന്നത്.

Advertisement