ബേക്കൽ സെവൻസിൽ സബാനെ തോൽപ്പിച്ച് എഫ് സി തൃക്കരിപ്പൂർ ഫൈനലിൽ

- Advertisement -

ബേക്കൽ അഖിലേന്ത്യാ സെവൻസിന്റെ ഫൈനൽ തീരുമാനമായി. രണ്ടാം സെമി ഫൈനലിൽ ഇന്ന് എഫ് സി തൃക്കരിപ്പൂർ വിജയിച്ചതോടെയാണ് കലാശപോരാട്ടം തീരുമാനമായത്. കരുത്തരായ സബാൻ കോട്ടക്കലിനെയാണ് എഫ് സി തൃക്കരിപ്പൂർ ഇന്ന് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എഫ് സി തൃക്കരിപ്പൂരിന്റെ വിജയം. ഫൈനലിൽ എം ആർ സി എഡാറ്റുമ്മലിനെ ആകും തൃക്കരിപ്പൂർ നേരിടുക. കഴിഞ്ഞ ദിവസം ഷൂട്ടേഴ്സ് പടന്നയെ പരാജയപ്പെടുത്തിയാണ് എം ആർ സി എഡാറ്റുമ്മൽ ഫൈനലിലേക്ക് കടന്നത്.

നാളെ രാത്രി 8 മണിക്ക് ഫൈനൽ പോരാട്ടം നടക്കും. ഇരു ടീമുകളും തങ്ങളുടെ സീസണിലെ ആദ്യ കിരീടമാകും ലക്ഷ്യമിടുന്നത്.

Advertisement