ബേക്കൽ കിരീടം എം ആർ സി എഡാറ്റുമ്മലിന് സ്വന്തം

- Advertisement -

ബേക്കൽ അഖിലേന്ത്യാ സെവൻസിലെ കലാശ പോരാട്ടം ജയിച്ച് എം ആർ സി എഡാറ്റുമ്മൽ കിരീടം ഉയർതത്തി. ഇന്ന് നടന്ന ഫൈനലിൽ എഫ് സി തൃക്കരിപ്പൂരിനെ ആണ് എം ആർ സി എഡാറ്റുമ്മൽ പരാജയപ്പെടുത്തിയത്. ശക്തമായ പോരാട്ടത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു എഡാറ്റുമ്മലിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നയിരുന്നു സ്കോർ. പക്ഷെ പെനാൾട്ടിയിൽ കൂടുതൽ മികവ് കാട്ടാൻ എഡാറ്റുമ്മലിനായി.

സെമി ഫൈനലിൽ കരുത്തരായ ഷൂട്ടേഴ്സ് പടന്നയെ പരാജയപ്പെടുത്തിയാണ് എം ആർ സി എഡാറ്റുമ്മൽ ഫൈനലിലേക്ക് കടന്നത്. സീസണിൽ ഒരു പരാജയം പോലും അറിയാത്ത ഷൂട്ടേഴ്സിനെ ആണ് എം ആർ സി പരാജയപ്പെടുത്തിയത്. എം ആർ എസി എഡാറ്റുമ്മലിന്റെ ഈ സീസണിലെ ആദ്യ കിരീടമാണിത്.

Advertisement