ബീരിച്ചേരി സെവൻസിൽ റെഡ് സ്റ്റാർ ഇളമ്പച്ചിക്ക് ഗംഭീര വിജയം

തൃക്കരിപ്പൂർ :മലബാര്‍ ഫുട്ബോൾ അസ്സോസിയേഷന്‍ കീഴില്‍ ആദ്യമായി അരങ്ങേറുന്ന അൽ ഹുദ ബീരിച്ചേരി സംഘടിപ്പിക്കുന്ന ബീരിച്ചേരി സെവൻസിന്റെ രണ്ടാം രാത്രിയിലെ മത്സരത്തിൽ റെഡ് സ്റ്റാർ ഇളമ്പിച്ചിക്ക് വിജയം. യുണൈറ്റഡ് എഫ് സി തങ്കയത്തെ ആണ് റെഡ് സ്റ്റാർ തോൽപ്പിച്ചത്. തൃക്കരിപ്പൂര്‍ സ്കൂൾ മിനി സ്റ്റേഡിയത്തില്‍ വെച്ച് നടന്ന വാശിയേറിയ ഉദ്ഘാടന മല്‍സരത്തില്‍ മുഴുവൻ സമയം കഴിഞ്ഞപ്പോൾ മത്സരം ഗോൾരഹിത ആയിരുന്നു. ട്രൈ ബ്രേക്കറിലുടെ റെശ് സ്റ്റാർ ആറിനെതിരെ അഞ്ച് ഗോളുകളുടെ വിജയം ആണ് സ്വന്തമാക്കിയത്.

നാളെ നടക്കുന്ന മത്സരത്തിൽ സുൽഫെക്സ് മാട്രസ് ബ്രദേഴ്സ് വൾവക്കാടും ഗ്രീൻ ചലഞ്ചേഴ്സ് മാവിലകടപ്പുറവും ഏറ്റുമുട്ടുന്നു. ഇരു ടീമുകൾക്കും വേണ്ടി പ്രഗല്ഭ ഫുട്ബോൾ താരങ്ങൾ ബൂട്ടണിയും.

Previous articleയുറോ യോഗ്യത ഉറപ്പിച്ച് തുർക്കിയും ഫ്രാൻസും
Next articleഇംഗ്ലണ്ടിനെതിരെയുള്ള ന്യൂസിലാണ്ട് ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു, ടെസ്റ്റ് അരങ്ങേറ്റത്തിന് ലോക്കി ഫെര്‍ഗൂസണ് സാധ്യത