സുൽത്താൻ ബത്തേരിയിൽ സോക്കർ ഷൊർണ്ണൂരിന് ജയം

- Advertisement -

സുൽത്താൻ ബത്തേരി അഖിലേന്ത്യാ സെവൻസിൽ സോക്കർ ഷൊർണ്ണൂരിന് ഗംഭീര വിജയം. ഫിറ്റ്വെൽ കോഴിക്കോട് ആയിരുന്നു ഇന്ന് സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിന്റെ എതിരാളികൾ. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ഷൊർണ്ണൂർ ഇന്ന് സ്വന്തമാക്കിയത്. തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷമാണ് സ്പോർടിംഗ് ഒരു ജയം സ്വന്തമാക്കുന്നത്. മറുവശത്ത് ഫിറ്റ്വെലിന് ഇത് തുടർച്ചയായ നാലാം തോൽവിയാണ്.

നാളെ സുൽത്താൻബത്തേരിയിൽ മെഡിഗാഡ് അരീക്കീട് എഫ് സി കൊണ്ടോട്ടിയെ നേരിടും.

Advertisement