മലാന് ആദ്യ സെഞ്ച്വറി, ഓസ്ട്രേലിയക്ക് എതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 6 വിക്കറ്റ് ജയം

- Advertisement -

ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വൻ വിജയം. ഓസ്ട്രേലിയ ഉയർത്തിയ‌ 272 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക ആറു വിക്കറ്റിന്റെ വിജയം അനായാസം സ്വന്തമാക്കി. ഒരോവറും മൂൻ പന്തും ശേഷിക്കെ ആണ് ദക്ഷിണാഫ്രിക്ക വിജയത്തിലേക്കെത്തിയത്. ഓപണർ ജനെമൻ മലാന്റെ സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കൻ ജയം ഉറപ്പിച്ചത്.

മലാൻ പുറത്താകാതെ 129 റൺസ് എടുത്തു. നലു സിക്സും ഏഴു ഫോറും അടങ്ങുന്നതായിരുന്നു മലാന്റെ കന്നി സെഞ്ച്വറി. മലാനെ കൂടാതെ 51 റൺസുമായി ക്ലാസനും, 41 റൺസ് എടുത്ത സ്മട്സും തിളങ്ങി. 29 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്ന മില്ലർ ദക്ഷിണാഫ്രിക്കൻ വിജയം ഉറപ്പിച്ചു. നേരത്തെ ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ അർധ സെഞ്ച്വറി നേടിയ ഫിൻചിന്റെയും ഷോർട്ട്ജ്ന്റെയും മികവിലാണ് 271 റൺസ് എടുത്തത്.

ഈ വിജയത്തോടെ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയക്ക് എതിരെ 50 ഏകദിന വിജയങ്ങൾ പൂർത്തി

Advertisement