എ വൈ സിയെ തോൽപ്പിച്ച് ഉഷാ തൃശ്ശൂർ

- Advertisement -

അഖിലേന്ത്യാ സെവൻസിന്റെ പുതിയ സീസണിൽ ഉഷാ തൃശ്ശൂരിന് വിജയത്തോടെ തുടക്കം. ഇന്നലെ ഒതുക്കുങ്ങൽ റോയൽ കപ്പിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയം തന്നെയാണ് ഉഷ സ്വന്തമാക്കിയത്. ശക്തരായ എ വൈ സി ഉച്ചാരക്കടവിനെ ആണ് തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തിൽ ഉഷ വീഴ്ത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ഉഷയുടെ വിജയം.

നിശ്ചിത സമയത്ത് 1-1 എന്ന രീതിയിലായിരുന്നു മത്സരം. തുടർന്ന് പെനാൾട്ടിയിൽ എത്തുകയായിരുന്നു. 5-4 എന്ന സ്കോറിനാണ് ഉഷ പെനാൾട്ടി വിജയിച്ചത്. ഇന്ന് നടക്കുന്ന മത്സരത്തിൽ ഉഷാ തൃശ്ശൂർ സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും.

Advertisement