ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമിന് സഹായഹസ്തവുമായി ഛേത്രിയും സംഘവും

ഫുട്ബോൾ ലോകത്തിന് മാതൃകയായി ബ്ലൂ ടൈഗേഴ്സ്. ഏഷ്യൻ കപ്പിൽ ഇറങ്ങുന്ന ടീം ഇന്ത്യ ഇത്തവണ സഹായിച്ചിരിക്കുന്നത് ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമിനെയാണ്. ഇന്ത്യൻ ടീം അംഗങ്ങളിൽ നിന്നും ഫൈനായി ലഭിച്ച 50,000 രൂപയാണ് ടീം ഇന്ത്യ ബ്ലൈൻഡ് ഫുട്ബോൾ ടീമിന് സമ്മാനിച്ചത്. ഇന്ത്യൻ ടീമിലെ താരങ്ങളുടെ അച്ചടക്കരാഹിത്യത്തിന് ഫൈൻ നടപ്പിലാക്കിയിരുന്നു.

ഓരോ അച്ചടക്കലംഘനത്തിനും നിശ്ചിത തുക പിഴയായി താരങ്ങൾ മാറ്റി വെച്ചിരുന്നു. ഈ തുകയാണ് ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമിന് നൽകിയത്. ഏഷ്യൻ കപ്പിൽ നാളെയാണ് ഇന്ത്യ വീണ്ടും കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ തായ്ലാന്റിനെ പരാജയപ്പെടുത്തിയ ഇന്ത്യ വിജയക്കുതിപ്പ് തുടരാൻ യുഎഈക്കെതിരെയാണ് ഇറങ്ങുന്നത്.

Previous articleഉസ്ബക്കിസ്താന് മുൻപിൽ ഒമാൻ വീണു
Next articleമൊറയൂരിൽ ലിൻഷ മണ്ണാർക്കാടിന് ജയം