വേങ്ങര സെവൻസിലും അൽ മദീനയ്ക്ക് വിജയം

അഖിലേന്ത്യാ സെവൻസിൽ ഇന്ന് വേങ്ങര ടൂർണമെന്റിൽ നടന്ന മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശെരിക്ക് വിജയം. ഇന്ന് ജയ തൃശ്ശൂരിനെ ആണ് അൽ മദീന പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് നീലപ്പട വിജയിച്ചത്. ഇന്നലെ പൂങ്ങോട് വെച്ച് അൽ മദീന കെ ആർ എസിനെ പരാജയപ്പെടുത്തിയിരുന്നു‌. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് ജയ തൃശ്ശൂർ അൽ മദീനയ്ക്ക് മുന്നിൽ പരാജയപ്പെടുന്നത്.

നാളെ വേങ്ങര സെവൻസിൽ സൂപ്പർ സ്റ്റുഡിയോ എഫ് സി കൊണ്ടോട്ടിയെ നേരിടും.