തകർപ്പൻ തുടക്കം, വൻ വിജയവുമായി അൽ മദീന ചെർപ്പുളശ്ശേരി

അഖിലേന്ത്യാ സെവൻസിൽ ശക്തമായ ടീമിനെ ഒരുക്കി ഈ സീസണിൽ എത്തിയ എസ ഗ്രൂപ്പ് അൽ മദീന ചെർപ്പുളശ്ശേരി വിജയവുമായി സീസൺ തുടങ്ങി. ഇന്ന് ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിൽ ജവഹർ മാവൂരിനെ നേരിട്ട അൽ മദീന എതിരില്ലാത്ത നാലു ഗോളുകളുടെ വിജയം ഇന്ന് നേടി. മത്സരം ആരംഭിച്ച് 6 മിനുട്ടുകൾക്ക് അകം ഇന്ന് അൽ മദീന 2 ഗോളുകൾക്ക് മുന്നിൽ എത്തിയിരിന്നു.

Picsart 22 11 02 22 44 32 588

ജിൻഷാദിലൂടെ ആയിരുന്നു അൽ മദീനയുടെ ആദ്യ ഗോൾ. ഷാഫിയും ഇന്ന് അൽ മദീനക്കായി ഗോൾ നേടി. നാളെ ചെർപ്പുളശ്ശേരി സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം അഭിലാഷ് കുപ്പൂത്തിനെ നേരിടും.

അൽ മദീന 22 11 02 22 44 07 760