എ സി മിലാൻ വീണ്ടും വിജയ വഴിയിൽ

വിജയമില്ലാത്ത മൂന്ന് മത്സരങ്ങൾക്ക് ശേഷം എ സി മിലാണ് സീരി എയിൽ ഒരു വിജയം. ഇന്ന് എവേ മത്സറ്റത്തിൽ സസുവോളയെ നേരിട്ട മിലാൻ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു മിലാന്റെ വിജയം‌. ഇരട്ട ഗോളുമായി സുസോ ആണ് മിലാന്റെ വിജയ ശില്പിയായത്. 50ആം മിനുട്ടിലും 90ആം മിനുട്ടിലുമായിരുന്നു സുസോയുടെ ഗോളുകൾ.

സുസോയെ കൂടാതെ സാമു കാസ്റ്റിയേഹോയും കെസിയും ആണ് മിലാനായി ഇന്ന് സ്കോർ ചെയ്തത്. ജുറിസിച് സുസുവോളയ്ക്കായി ആശ്വാസ ഗോളും നേടി. മിലാന്റെ ലീഗിലെ രണ്ടാം ജയം മാത്രമാണിത്. ആദ്യ എവേ വിജയവും. ഇപ്പോൾ ലീഗിൽ പത്താം സ്ഥാനത്താണ് മിലാൻ ഉള്ളത്.