4-1ന് പിന്നിട്ടു നിന്ന ശേഷം 6-4ന്റെ ജയം, ബീരിച്ചേരി സെവൻസിൽ ഇന്ന് ഗോൾ മഴ

- Advertisement -

തൃക്കരിപ്പൂര്‍ : മലബാര്‍ ഫുട്ബോള്‍ അസോസിയേഷന്റെ കീഴില്‍  അൽ ഹുദ ബീരിച്ചേരി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്ന് നടന്ന മത്സരത്തില്‍ പത്തു ഗോളുകളാണ് പിറന്നത്. കളിയിൽ മെട്ടമ്മൽ ബ്രദേർഴ്സിനെ നാലിനെതിരെ ആറു ഗോളുകൾക്ക് എഫ് സി പയ്യന്നൂർ തോൽപ്പിച്ചു.

ആദ്യപകുതില്‍ കളിയില്‍ 4-1 എന്ന വ്യക്‌തമായ ആധിപത്യം സൃഷ്ടിച്ച ടീമായിരുന്നു മെട്ടമ്മൽ ബ്രദേർഴ്സ്. പക്ഷെ രണ്ടാം പകുതിയിൽ എഫ് സി പയ്യന്നൂരിന്റെ തിരിച്ചടിക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ആയില്ല. 4-1ൽ നിന്ന് കലി 4-4 എന്ന് ആക്കാൻ പെട്ടെന്ന് തന്നെ പയ്യന്നൂരിനായി. തിരിച്ചടിയിലൂടെ കാണികളെ കയ്യിലെടുക്കാനും പയ്യന്നൂരിനായി. ആര്‍പ്പ് വിളികളുടെ അകമ്പടിയോടെ 6-4ന്റെ വിജയം പൂർത്തിക്കാനും എഫ് സി പയ്യന്നൂരിനായി.

നാളെ  നടക്കുന്ന വാശിയേറിയ മത്സരത്തില്‍ മലബാര്‍ കഫേ എ എഫ് സി ബീരിച്ചേരി സൂപ്പര്‍ സോക്കർ ബീച്ചാരക്കടവുമായി ഏറ്റുമുട്ടും

Advertisement