തുടർച്ചയായ മൂന്നാം പരാജയം ഏറ്റുവാങ്ങി അൽ മദീന

Newsroom

അൽ മദീന ചെർപ്പുളശ്ശേരിയുടെ കഷ്ടകാലം തുടരുന്നു. ഇന്ന് ഒളവണ്ണ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിലും അൽ മദീന പരാജയപ്പെട്ടു. ഇന്ന് ടൗൺ ടീം അരീക്കോട് ആയിരുന്നു അൽ മദീനയുടെ എതിരാളികൾ. എതിരില്ലാത്ത ഒരു ഗോളിന് ടൗൺ ടീം വിജയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഫിറ്റ്വെൽ കോഴിക്കോടിനോടും അതിനു മുമ്പ് അൽ ശബാബിനോടും അൽ മദീന പരാജയപ്പെട്ടിരുന്നു.

നാളെ ഒളവണ്ണ സെവൻസിൽ എഫ് സി പെരിന്തൽമണ്ണ ടൗൺ ടീം അരീക്കോടിനെ നേരിടും.