കുട്ടൻ തിരിച്ചെത്തി, പുതിയ സീസണായി ഫിഫാ മഞ്ചേരി ഒരുങ്ങി

2018-19 സെവൻസ് സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമെ ഉള്ളൂ‌ പുതിയ സീസണായി സെവൻസിലെ വൻ ക്ലബായ ഫിഫാ മഞ്ചേരിയും ഒരുങ്ങിയിരിക്കുകയാണ്. കുപ്പൂത്ത് അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ ആകും ഫിഫാ മഞ്ചേരിയുടെ ഈ സീസണിലെ ആദ്യ അങ്കം നടക്കും. ഓസ്കാർ കാക്കത്തടം ആണ് ഇത്തവണ ഫിഫാ മഞ്ചേരിയുടെ സ്പോൺസർ. പുതിയ സീസണായുള്ള കേരള ടീമംഗങ്ങളെ കഴിഞ്ഞ ദിവസം ഫിഫാ മഞ്ചേരി പ്രഖ്യാപിച്ചു.

കഴിഞ്ഞ സീസണിൽ ക്ലബ് വിട്ടിരുന്നു കുട്ടന്റെ തിരിച്ചുവരവാണ് ഇത്തവണത്തെ ഫിഫാ ടീമിലെ പ്രധാന കാര്യം. കഴിഞ്ഞ സീസണിൽ റോയൽ ട്രാവൽസ് എഫ് സിക്ക് കളിച്ച കുട്ടൻ ഇത്തവണ വീണ്ടും ഫിഫയുടെ ജേഴ്സിയിൽ എത്തും. ഗോൾകീപ്പർ സലാമിന്റെ നേതൃത്വത്തിൽ ആണ് ഇത്തവണയും ടീം അണിനിരക്കുക.

സീസണിലെ വിദേശ താരങ്ങളെ അടുത്ത ദിവസം തന്നെ ക്ലബ് അറിയിക്കും. ഫിഫയുടെ സ്ഥിരം വിദേശ താരങ്ങളായ എറികും, ഫ്രാൻസിസും ജൂനിയർ ഫ്രാൻസിസും ടീമിനൊപ്പം ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഫിഫ ടീം:
സലാം, ഷാനവാസ്, ഉസ്മാൻ, റാഷിദ്, റിസ്വാൻ, റിയാസ്, കുട്ടൻ