സോണി നോർദെയുടെ തിരിച്ചുവരവിനെ പ്രശംസിച്ച് ബഗാൻ പരിശീലകൻ

പരിക്കേറ്റ് 9 മാസങ്ങളോളം പുറത്തു നിന്ന ശേഷം നോർദെ നടത്തിയ ഗംഭീര തിരിച്ചുവരവരിനെ പ്രശംസിച്ച് മോഹൻ ബഗാൻ പരിശീലകൻ ശങ്കർലാൽ‌. ഐസാളിനെതിരെ രണ്ടാം പകുതിയിൽ ഇറങ്ങിയ നോർദെ 10 മിനുട്ടിനകം ഗോൾ കണ്ടെത്തുകയും ചെയ്തിരുന്നു. നോർദെയ്ക്ക് 10-15 മിനുട്ടുകൾ മാത്രം നൽകാനായിരുന്നു ആദ്യം തീരുമാനം. എന്നാൽ കളിയുടെ ഗതി നോക്കി മാറ്റം നേരത്തെ ആക്കുകയായിരുന്നു എന്ന് ശങ്കർലാൽ പറഞ്ഞു.

9 മാസം പുറത്ത് ഇരുന്നിട്ട് വന്ന് ഇതുപോലെ കളിക്കുക അത്ര എളുപ്പമല്ല. ഈ തിരിച്ചുവരവിനായി നോർദെ എത്ര ആത്മാർത്ഥമായി പരിശ്രമിച്ചു എന്നു തനിക്ക് അറിയാം. നോർദെയുടെ പരിശ്രമങ്ങളെ ബഹുമാനിക്കുന്നു എന്നും ബഗാൻ പരിശീലകൻ പറഞ്ഞു.

തിരിച്ചുവന്നതിൽ സന്തോഷമുണ്ട് എന്ന് പറഞ്ഞു എങ്കിലും മത്സരം വിജയിക്കാത്തതിൽ നിരാശയുണ്ട് എന്ന് നോർദെ പറഞ്ഞു. ഐസാളിനെതിരായ മത്സരം 2-2 എന്ന സമനിലയിൽ അവസാനിച്ചിരുന്നു.