ആർബി ലൈപ്സിഗ് സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ശക്തമാകുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ യുണൈറ്റഡ് എന്നിവരിൽ ആരെ തിരഞ്ഞെടുക്കണമെന്ന് അടുത്ത ദിവസങ്ങളിൽ അദ്ദേഹം തീരുമാനിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പദ്ധതിയും സാമ്പത്തിക വാഗ്ദാനവും സെസ്കോയുടെ ടീമിന് ഔദ്യോഗികമായി അവതരിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിൽ ന്യൂകാസിലിനേക്കാൾ യുണൈറ്റഡിനാണ് സെസ്കോ മുൻഗണന നൽകുന്നതെന്നും പറയപ്പെടുന്നു. ഇരു ഇംഗ്ലീഷ് ക്ലബ്ബുകളും ലൈപ്സിഗിന് ഔദ്യോഗിക ബിഡുകൾ സമർപ്പിക്കാൻ ഒരുങ്ങുകയാണ്. ന്യൂകാസിൽ 80 മില്യണ് അടുത്ത് ഒരു ഓഫർ നൽകും എന്നാണ് വാർത്ത. മാഞ്ചസ്റ്റർ യുണൈറ്റഡ് അത്ര വലിയ തുക ബിഡ് ചെയ്യുമോ എന്നത് സംശയമാണ്.
ന്യൂകാസിലിന് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ വാഗ്ദാനം ചെയ്യാൻ കഴിയുമെങ്കിലും, യുണൈറ്റഡിന്റെ വലിയ സ്വാധീനവും റിക്രൂട്ട്‌മെന്റ് ശ്രമങ്ങളും സെസ്കോയുടെ താൽപ്പര്യം മാറ്റിമറിച്ചതായി റിപ്പോർട്ടുണ്ട്.