സെക്കി സെലിക്ക് ജോസെയുടെ റോമയിലേക്ക്

ടർക്കിഷ് ഫുൾബാക്ക് സെക്കി സെലിക്കുമായി റോമ കരാർ ധാരണയിൽ എത്തി. ലില്ലെയുടെ താരമായ സെലിക്കുമായുള്ള റോമയുടെ ചർച്ചകൾ വിജയകരമാവുകയാണെന്ന് സ്കൈ സ്‌പോർട്ടിന്റെ ജിയാൻലൂക്ക ഡി മാർസിയോ റിപ്പോർട്ട് ചെയ്യുന്നു. ടീമിന്റെ വലതു ഭാഗത്തെ ഡിഫൻസ് കൂടുതൽ ശക്തിപ്പെടുത്തുന്നതിനും റിക്ക് കാർസ്‌ഡോർപ്പിന് ഒരു ബാക്ക്-അപ്പ് ആയുമാണ് സെലിക്കിനെ റോമ എത്തിക്കുന്നത്.

റോമ ഇതിനകം തന്നെ കളിക്കാരുമായി കരാർ ഉറപ്പിച്ചിട്ടുണ്ടെന്നും ഇപ്പോൾ ലില്ലെയും റോമയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഡി മാർസിയോ റിപ്പോർട്ട് ചെയ്യുന്നു. 2 മില്യൺ യൂറോ താരത്തിന് വേതനമായി റോമ നൽകും. ഫ്രഞ്ച് ക്ലബ് 9 മില്യൺ യൂറോ താരത്തിനായി ട്രാൻസ്ഫർ തുക ആവശ്യപ്പെടുന്നുണ്ട്. അതേസമയം റോമ 6 മില്യൺ യൂറോ മാത്രമെ നൽകാൻ ആകു എന്നാണ് പറയുന്നത്.