ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, ജിംനസ്റ്റിക്സിൽ ചരിത്രം രചിച്ച് കേരളം

Newsroom

Img 20220607 133838
Download the Fanport app now!
Appstore Badge
Google Play Badge 1

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കേരളം ആദ്യമായി ജിമ്നാസ്റ്റിക്സിൽ രണ്ട് ഗോൾഡ് മെഡലുകൾ നേടി. കേരളത്തിന്റെ ഹരികൃഷ്ണൻ ജെ എസ് ആണ് സ്വർണ്ണം നേടിയത്. ആർട്ടിസ്റ്റിക് ജിംനസ്റ്റിക്സ് വിഭാഗത്തിൽ Pommel Horse , Still Rings ഇനങ്ങളിൽ ആണ് ഗോൾഡ് മെഡൽ കരസ്ഥമാക്കിയത്. കൂടാതെ ഓൾ റൗണ്ട് വ്യക്തിഗത വിഭാഗത്തിൽ സിൽവർ മെഡൽ ഉൾപ്പെടെ 3 മെഡലുകൾ ആണ് ആദ്യ ദിനത്തിൽ ജിംനസ്റ്റിക്സിൽ നിന്നും കേരള നേടിയത്.
Img 20220607 133940
പോമ്മൽ ഹോഴ്സിൽ 12 .59 പോയിന്റും സ്റ്റിൽ റിങ്സിൽ 11.63 പോയിന്റും നേടിയ ഹരികൃഷ്ണൻ ഓൾ എറൗണ്ടിൽ 69.30 പോയിന്റും നേടി. യുപിയ്‌ക്കെതിരെ 0.30 പോയിന്റിനെ ചെറിയ വ്യത്യാസത്തിലാണ് സ്വർണം നഷ്ടമായത്. Horizontal Bar & Parallel Bar വിഭാവങ്ങളിൽ ഫൈനലിലേക്ക് യോഗ്യത ലഭിച്ച ഹരികൃഷ്ണിൽ നിന്നും കേരളത്തിന്‌ ഇനിയും രണ്ട് ഗോൾഡ് മെഡൽ ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ട്.