സനിയോളോയെ വിൽക്കാൻ റോമ ആഗ്രഹിക്കുന്നു, മിലാനും യുവന്റസും രംഗത്ത്

20220625 191936

റോമയുടെ അറ്റാക്കിങ് മിഡ്ഫീൽഡർ സനിയോളയെ സ്വന്തമാക്കാ‌‌ൻ ആയി യുവന്റസും എ സി മിലാനും ശ്രമം തുടരുന്നു. ഈ സമ്മറിൽ തന്നെ സനിയോളയെ വിൽക്കാൻ ആകുമെന്നാണ് റോമ പ്രതീക്ഷിക്കുന്നത്. അവസണ രണ്ടു സീസണുകളിലെ പരിക്ക് പ്രശ്നം മറികടന്ന് കഴിഞ്ഞ സീസൺ അവസാനത്തിൽ ഗംഭീര ഫോമിൽ എത്താൻ സനിയോളക്ക് ആയിരുന്നു. കോൺഫറൻസ് ലീഗ് ഫൈനലിൽ ഗോൾ നേടി റോമയെ കിരീടത്തിലേക്ക് എത്തിക്കാനും താരത്തിനായിരുന്നു.

എന്നാൽ സനിയോളക്കായി റോമ വലിയ തുക ആണ് ആവശ്യപ്പെടുന്നത് എന്നത് മിലാനും യുവന്റസുമായുള്ള റോമയുടെ ചർച്ചകൾ മുന്നോട്ട് പോകാതിരിക്കാൻ കാരണം ആകുന്നു. ലോൺ അടിസ്ഥാനത്തിലെ പകരം താരങ്ങളെ നൽകിയോ സനിയോളയെ സ്വന്തമാക്കാൻ ആകുമോ എന്നാണ് മിലാനും യുവന്റസും ഇപ്പോൾ നോക്കുന്നത്.

സനിയോളക്ക് ഇപ്പോൾ 2024വരെ റോമയിൽ കരാർ ഉണ്ട്. സനിയോളയെ വിൽക്കാൻ കഴിഞ്ഞില്ല എങ്കിൽ റോമ ഈ വർഷം അവസാനം താരത്തിന്റെ കരാർ പുതുക്കാൻ നോക്കും