ഹാമസ് റോഡ്രിഗസ് ഖത്തർ വിടുന്നു, ഇനി ബ്രസീലിൽ കളിക്കും

ഖത്തറിലേക്ക് പൊയ ഹാമസ് റോഡ്രിഗസ് ഒരൊറ്റ സീസൺ കൊണ്ട് ക്ലബ് വിടുകയാണ്. ഖത്തർ ക്ലബായ അൽ റയാൻ വിട്ട് ബ്രസീലിലേക്ക് പോകാൻ ആണ് ഹാമസ് നോക്കുന്നത്. ബ്രസീൽ ക്ലബായ ബൊടഫെഗോ ഹാമസിനെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ്. 6 മില്യൺ യൂറോ ആകും ട്രാൻസ്ഫർ തുക ആയി നൽകുക. എവർട്ടൺ വിട്ടായിരുന്നു ഹാമസ് ഖത്തറിലേക്ക് പോയത്.

ഖത്തറിൽ 15 മത്സരങ്ങൾ കളിച്ച ഹാമസ് ആകെ 5 ഗോളുകൾ നേടിയിരുന്നു. നേരത്തെ ആഞ്ചലോട്ടിയുടെ സാന്നിദ്ധ്യം ആയിരുന്നു ഹാമസിനെ എവർട്ടണിൽ എത്തിച്ചത്. ആഞ്ചലോട്ടി എവർട്ടൺ വിട്ടപ്പോൾ ഹാമസും ക്ലബ് വിടുകയായിരുന്നു.

റയൽ മാഡ്രിഡിൽ അവസരം കിട്ടാതെ വിഷമിച്ച് വീർപ്പുമുട്ടി നിന്നിരുന്ന ഹാമസ് റോഡ്രിഗസ് എവർട്ടണിൽ എത്തിയതോടെ ഫോമിലേക്ക് എത്തിയിരുന്നു. മുമ്പ് രണ്ടു സീസണുകളോളം റയൽ വിട്ട് ബയേണിൽ ലോണടിസ്ഥാനത്തിലും താരം കളിച്ചിരുന്നു.