സനിയോളൊ എങ്ങും പോകില്ല, റോമയിൽ യുവതാരത്തിന് പുതിയ കരാർ

നികോളോ സനിയോളോ റോമയിൽ തുടരും. 20കാരനായ മധ്യനിര താരം സനിയോള റോമയുമായി പുതിയ അഞ്ചു വർഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. താരത്തിനായി നിരവധി ക്ലബുകൾ രംഗത്തുണ്ടായിരുന്നു. വർഷം 2.5മില്യൺ ലഭിക്കുന്നതാണ് താരത്തിന്റെ ഈ കരാർ. കഴിഞ്ഞ വർഷം റോമയിൽ എത്തിയതിനേക്കാൾ സന്തോഷവാനാണ് താൻ ഇപ്പോൾ എന്ന് പറഞ്ഞ സനിയോളോ റോമയ്ക്ക് കളിക്കുന്നതിൽ അഭിമാനം ഉണ്ടെന്നും പറഞ്ഞു.

കഴിഞ്ഞ സീസണിൽ നൈൻഗോളനെ ഇന്റർ മിലാന് നൽകിയപ്പോൾ ആയിരുന്നു സനിയോളോ റോമയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ റോമയ്ക്ക് തകർപ്പൻ പ്രകടനം താരം കാഴ്ചവെച്ചു. 36 മത്സരങ്ങൾ കഴിഞ്ഞ സീസണിൽ കളിച്ച സനിയോളോ 6 ഗോളുകളും 2 അസിസ്റ്റും സ്വന്തമാക്കിയിരുന്നു.

Previous articleടോസ് നേടി ടിം പെയിന്‍, ബൗളിംഗ് തിരഞ്ഞെടുത്തു, മിച്ചല്‍ സ്റ്റാര്‍ക്ക് കളിയ്ക്കുന്നില്ല
Next articleചുവപ്പണിഞ്ഞ് ലോര്‍ഡ്സ് – എല്ലാം റുഥ് സ്ട്രോസ്സിന് വേണ്ടി