റോമയുടെ യുവ മിഡ്ഫീൽഡർ ചരിത്രമെഴുതി. ഒരു സീരി എ മത്സരം പോലും കളിക്കാതെ ഇറ്റാലിയൻ ടീമിലേക്ക് അവസരം ലഭിച്ച നാലാമത്തെ താരമായി നിക്കോളോ സാനിയോളോ. യുവേഫ നേഷൻസ് ലീഗ് മത്സരത്തിലേക്കുള്ള ഇറ്റാലിയൻ ടീമിൽ അപ്രതീക്ഷിതമായാണ് നിക്കോളോ ഇടം നേടിയത്. പോളണ്ടിനും പോർച്ചുഗലിനും എതിരായ മത്സരങ്ങൾക്കായി ഇറ്റാലിയൻ കോച്ച് റോബർട്ടോ മാൻചിനി പ്രഖ്യാപിച്ച ടീമിൽ റോമയുടെ താരവും ഉൾപ്പെട്ടു.
ഇന്ററിന്റെ അക്കാദമി താരമാണ് നിക്കോളോ സാനിയോളോ. റോമയിൽ നിന്നും റാഡ്‌ജ നൈൻഗോളനെ സ്വന്തമാക്കുന്നതിന്റെ കൊളാറ്ററലായാണ് സാനിയോളോ റോമയിൽ എത്തിയത്. അണ്ടർ-19 ലെവലിൽ ഇറ്റലിക്ക് വേണ്ടി നിക്കോളോ ആറ് ഗോളുകൾ നേടിയിട്ടുണ്ട്. റഫായേൽ കോസ്റ്റാന്റിനോ, മാസ്സിമോ മക്കാറാൻ, മാർക്കോ വെരട്ടി എന്നിവരാണ് ഇതിനു മുൻപ് ഒരു സീരി എ മത്സരം പോലും കളിക്കാതെ ഇറ്റാലിയൻ ടീമിൽ എത്തിയ താരങ്ങൾ.