നാപോളിക്ക് അപ്രതീക്ഷിത പരാജയം,

ഇറ്റാലിയൻ ലീഗിൽ നാപോളിക്ക് അപ്രതീക്ഷിത പരാജയം. ഇന്നലെ സാമ്പ്ഡോറിയയെ നേരിട്ട നാപോളി എതിരില്ലാത്ത മൂന്നു ഗോളുകളുടെ കനത്ത പരാജയൻ തന്നെയാണ് നേരിട്ടത്‌. പുതിയ പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ കീഴിൽ ആദ്യമായാണ് നാപോളി പരാജയപ്പെടുന്നത്‌. ആദ്യ പകുതിയിൽ തന്നെ വഴങ്ങിയ രണ്ട് ഗോളുകളാണ് കഴിഞ്ഞ തവണത്തെ ലീഗിലെ രണ്ടാം സ്ഥാനക്കാരെ തളർത്തിയത്.

ഫ്രഞ്ച് സ്ട്രൈക്കർ ഗ്രിഗരി ഡെഫ്റെൽ ആണ് സാമ്പ്ഡോറിയക്ക് വേണ്ടി ആദ്യ പകുതിയിൽ ഇരട്ട ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ ഫാബിയോ ക്വാഗ്ലൊയേറെല്ലയിലൂടെ മൂന്നാം ഗോളും സാമ്പ്ഡോറിയ നേടിയ. ഫാബിയോയുടെ ഗോൾ ഈ സീസണിൽ ഇറ്റാലിയൻ ഫുട്ബോൾ കണ്ടേക്കാവുന്ന ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായിരുന്നു.

Previous articleചരിത്രമെഴുതി റോമയുടെ ഇറ്റാലിയൻ യുവതാരം
Next articleഈ ആഹ്ലാദങ്ങൾ സ്പാനിഷ് കോച്ചിന് എതിരെയോ?