എട്ട് വർഷത്തിനിടെ ഏറ്റവും മോശം സീസണുമായി യുവന്റസ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

എട്ട് വർഷത്തിനിടെ ഏറ്റവും മോശം സീസണുമായി യുവന്റസ്. 2011-12 ശേഷം ആദ്യമായാണ് ഒരു കീരീടവുമായി യുവന്റസ് സീസണവസാനിപ്പിക്കുന്നത്. ഈ സീസണിൽ തുടർച്ചയായ ഒൻപതാം കിരീടവുമായി യുവന്റസ് കളി അവസാനിപ്പിച്ചെങ്കിലും മറ്റൊരു കീരീടവും യുവന്റസിനില്ല. ലാസിയോയോട് 3-1 ന് പരാജയപ്പെട്ടാണ് യുവന്റസിന് ഇറ്റാലിയൻ സൂപ്പർ കപ്പ് ഡിസംബറിൽ നഷ്ടമായത്.

കോപ്പ ഇറ്റാലിയ ഫൈനലിൽ പെനാൽറ്റിയിൽ നാപോളിയോട് പരാജയപ്പെടുകയും ചെയ്തു. അന്റോണിയോ കോണ്ടെയുടെ അരങ്ങേറ്റ സീസണിന് ശേഷം ഇതാദ്യമായാണ് ഒരു ട്രോഫിയുമായി കളി അവസാനിപ്പിക്കേണ്ടി വരുന്നത്. മൗറിസിയോ സാരിയുടെ കീഴിൽ രണ്ട് ഫൈനലുകളിൽ തോറ്റ യുവന്റസിന് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ കടക്കാനും സാധിച്ചില്ല.