ജയിച്ചു(തോറ്റ്) വരൂ സാരി, മുൻ കോച്ചിന് ആശംസകളുമായി നാപോളി

യുവന്റസ് കോച്ചായ മൗറിസിയോ സാരിക്ക് ആശംസകളുമായി നാപോളി. മുൻ പരിശീലകനും തങ്ങളുടെ ഡയറക്ട് റൈവൽസായ യുവന്റസ് പരിശീലകനുമായ സാരിക്ക് ആണ് പ്രത്യേക തരം ആശംസകളുമായി നാപോളി രംഗത്ത് വന്നത്. യുവന്റസിന്റെ പരിശീലകനത്തിനു ശേഷം ഒറ്റുകാരനായും യൂദാസായും ഒട്ടേറെ നാപോളി ആരാധകർ വിശേഷിപ്പിച്ചെങ്കിലും നാപോളിയുടെ ഒഫീഷ്യൽ ട്വിറ്റെർ ഹാൻഡിൽ വ്യത്യസ്തമായ ഒരു വിജയാശംസ നേരുന്ന വീഡിയോയുമായി രംഗത്തെത്തി.

നേപ്പിൾസിലെ അന്ധവിശ്വാസവുമായി ബന്ധപ്പെട്ടാണ് ഈ ആശംസ ശ്രദ്ധ നേടുന്നത്. എതിരാളികൾ നിങ്ങളുടെ പൂർണ വിജയം ആശംസിച്ചാൽ അതൊരു ബാഡ് ലക്കായിട്ടാണ് നേപ്പിൾസിൽ കണക്കാക്കുന്നത്. അന്ധവിശ്വാസത്തിനു പേരുകേട്ട പരിശീലകൻ കൂടിയാണ് സാരി. ഇതിനെല്ലാം പുറമെ ഇറ്റലിയിൽ ഭാഗ്യം കേട്ട നമ്പറായി കരുതുന്നത് 17 ആം നമ്പറിനെയാണ്. ഇതേ അന്ധവിശ്വാസം ഇംഗ്ലണ്ടിൽ 13 ആം നമ്പറിനെ പറ്റിയുമുണ്ട്. ഈ നമ്പറുകളും വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്.

Previous articleഗോളടിയിൽ റെക്കോർഡിട്ട് അമേരിക്ക മുന്നോട്ട്
Next articleസെനഗൽ മിഡ്ഫീൽഡർ ഡെൽഹി ഡൈനാമോസിൽ, പ്രഖ്യാപനമെത്തി