ഗോളടിയിൽ റെക്കോർഡിട്ട് അമേരിക്ക മുന്നോട്ട്

ഫ്രാൻസിൽ നടക്കുന്ന വനിതാ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക മൂന്നാം മത്സരത്തിലും സുഖമായി വിജയിച്ചു. ഇന്ന് നടന്ന മത്സരത്തിൽ കരുത്തരായ സ്വീഡനെയും ഏകപക്ഷീയമായ സ്കോറിനാണ് അമേരിക്ക തോൽപ്പിച്ചത്. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അമേരിക്കയുടെ വിജയം. ഇതോടെ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോളടിക്കുന്ന ടീമായി അമേരിക്ക. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 18 ഗോളുകളാണ് അമേരിക്ക അടിച്ചു കൂട്ടിയത്.

നോർവേയുടെ റെക്കോർഡാണ് അമേരിക്ക മറികടന്നത്. ആദ്യ മത്സരത്തിൽ എതിരില്ലാത്ത പതിമൂന്നു ഗോളുകൾക്ക് അമേരിക്ക തായ്ലാന്റിനെയും, രണ്ടാം മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ചിലിയെയും തോൽപ്പിച്ചിരുന്നു.

ഇന്ന് കളിയുടെ രണ്ടാം മിനുട്ടിൽ തന്നെ അമേരിക്ക മുന്മിൽ എത്തിയിരുന്നു‌. ലിൻഡ്സി ഹോറൻ ആണ് അമേരിക്കയുടെ ആദ്യ ഗോൾ നേടിയത്. രണ്ടാമത്തെ ഗോൾ സെൽഫ് ഗോളായിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായ അമേരിക്ക പ്രീക്വാർട്ടറിൽ സ്പെയിനിനെ ആകും നേരിടുക.

Previous articleഅഷ്റഫുള്ളിനു ശേഷം ഓസ്ട്രേലിയയ്ക്കെതിരെ ശതകം നേടുന്ന രണ്ടാമത്തെ താരമായി മുഷ്ഫിക്കുര്‍ റഹിം
Next articleജയിച്ചു(തോറ്റ്) വരൂ സാരി, മുൻ കോച്ചിന് ആശംസകളുമായി നാപോളി