ലോകകപ്പിൽ വാർ (VAR) വിവാദം കൊഴുക്കുന്നതിനിടെ സുപ്രധാനമായ തീരുമാനവുമായി സീരി എ രംഗത്തെത്തി. 2018-19 സീസൺ മുതൽ 3D ടെക്നോളജി വീഡിയോ അസിസ്റ്റന്റ് റഫറിയിങ്ങിനായി ഉപയോഗിക്കും. ഓഫ്‌സൈഡ് റൂളിംഗുകൾ കൂടുതൽ ഫലപ്രദമാക്കാനാണ് 3D ടെക്നോളജി സീരി എ യിൽ ഉപയോഗിക്കുന്നത്.
കഴിഞ്ഞ സീരി എ സീസണിൽ VAR ന്റെ പരീക്ഷണം ഒരു പരാജയമാണെന്ന് വിലയിരുത്തുന്നവർ ഒട്ടേറെയാണ്. ധാരാളം പിഴവുകൾ ‘വാർ’ കഴിഞ്ഞ സീസണിൽ വരുത്തിയിരുന്നു. റഷ്യൻ ലോകകപ്പിലെ വിജയകരമായ ഉപയോഗത്തിന് ശേഷം വീഡിയോ അസിസ്റ്റന്റ് റഫറിയിങ്ങ് കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് കരുതുന്നത്.
നിലവിൽ സൗഹൃദ മത്സരങ്ങളിലും മേജർ ലീഗ് സോക്കർ, സീരി ഏ, ബുണ്ടസ് ലീഗ ടൂർണമെന്റുകളിലും VAR ന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. റഷ്യൻ ലോകകപ്പിലിപ്പോൾ താരമാകുന്നതും ‘വാർ’ ആണ് . ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫന്റിനോയുടെ ആവശ്യ പ്രകാരമാണ് ഒട്ടേറെ ലീഗുകളും സൗഹൃദ മത്സരങ്ങളിലും VAR ഉപയോഗിക്കപ്പെട്ടത്. മറഡോണ അടക്കമുള്ള ഫുട്ബോൾ ഇതിഹാസങ്ങളും VAR നെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
