ചെൻഗീസ് ഉണ്ടറിന് റോമയിൽ പുതിയ കരാർ!!

സനിയോളയ്ക്ക് പിന്നാലെ ചെൻഗീസ് ഉണ്ടറും റോമയിൽ പുതിയ കരാർ ഒപ്പുവെച്ചു. തുർക്കിഷ് താരമായ ഉണ്ടർ നാലു വർഷത്തെ കരാറാണ് ക്ലബിൽ ഒപ്പുവെച്ചത്. രണ്ട് വർഷം മുമ്പ് 14 മില്യൺ നൽകി തുർക്കിഷ് ക്ലബായ ഇസ്താംബുൾ ബസെക്സെഹിറിൽ നിന്നായിരുന്നു റോമ ചെൻഗിൻസണെ സ്വന്തമാക്കിയത്. ഇതുവരെ 65 മത്സരങ്ങൾ റോമയ്ക്ക് വേണ്ടി ഉണ്ടർ കളിച്ചു.

65 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും 15 അസിസ്റ്റും താരം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണ പരിക്ക് കാരണം നിരവധി മത്സരങ്ങൾ ഉണ്ടറിന് നഷ്ടമായിരുന്നു. 22കാരനായ താരം തുർക്കി ദേശീയ ടീമിനായി 19 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. താരം ആറു ഗോളുകളും രാജ്യത്തിനായി നേടി.

Previous articleയുവേഫയുടെ മികച്ച താരം!! മെസ്സി, റൊണാൾഡോ, വാൻ ഡൈക് പോരാട്ടം
Next articleലിൻഡെലോഫിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ ഉടൻ!!