ലിൻഡെലോഫിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ ഉടൻ!!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെന്റർ ബാക്ക് ലിൻഡെലോഫ് ക്ലബിൽ പുതിയ കരാർ ഉടൻ ഒപ്പുവെക്കും. സ്വീഡിഷ് ഡിഫൻഡർക്ക് നാലു വർഷത്തെ പുതിയ കരാറിൽ ആയിരിക്കും ഒപ്പുവെക്കുക. ലിൻഡെലോഫിന്റെ വേതനം ഈ പുതിയ കരാറോടെ ഇരട്ടിയാകും. താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ സന്തോഷവാനാണെന്ന് നേരത്തെ തന്നെ ലിൻഡെലോഫ് പറഞ്ഞിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ലിൻഡെലോഫിന്റെ മൂന്നാം സീസണാണിത്. കഴിഞ്ഞ സീസണിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച ലിൻഡെലോഫ് ഈ സീസണിൽ യുണൈറ്റഡിന്റെ പ്രധാന താരമാണ്‌. മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതോടെ യുണൈറ്റഡ് ഡിഫൻസ് അതിശക്തമായിരിക്കുകയാണ്. ലിൻഡെലോഫും മഗ്വയറും പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് കൂട്ടുക്കെട്ടാകും എന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ.

Previous articleചെൻഗീസ് ഉണ്ടറിന് റോമയിൽ പുതിയ കരാർ!!
Next articleപെരിസിചിന് ബയേണിന്റെ ആദ്യ ലീഗ് മത്സരം നഷ്ടമാകും