ഇറ്റലിയിലാകും ഇനി പരിശീലകനായി എത്തുക എന്ന് സൂചന നൽകി എമെറി

Photo:Arsenal.com
- Advertisement -

ആഴ്സണൽ പരിശീലക സ്ഥാനം നഷ്ടപ്പെട്ട ഉനായ് എമെറി ഇനി ഇറ്റലിയിലാകും പരിശീലകനായി എത്തുക എന്ന് സൂചനകൾ നൽകി. അവസാന 16 വർഷമായി താൻ നിർത്താതെ പരിശീലക വേഷത്തിൽ നിൽക്കുകയായിരുന്നു. ഇനി കുറച്ച് നാൾ വിശ്രമിക്കണം. അതു കഴിഞ്ഞ് താൻ തിരികെ പരിശീലക വേഷത്തിൽ എത്തും എന്ന് എമെറി പറഞ്ഞു.

ഇംഗ്ലണ്ടിലും ഫ്രാൻസിലും സ്പെയിനിലും ഒക്കെ താൻ പരിശീലിപ്പിച്ചു കഴിഞ്ഞു. അവിടെ നിന്നൊക്കെ ഒഫറുകൾ ഉണ്ട്. താം ഇതുവരെ പരിശീലിപ്പിക്കാത്ത ഇറ്റലിയും താൻ ഉറ്റു നോക്കുന്നുണ്ട്. ഇറ്റലിയിൽ നിന്ന് കുറച്ച് ക്ലബുകൾ തന്നോട് ചർച്ചകൾ നടത്തിയിട്ടുണ്ട്. എമെറി പറഞ്ഞു. പക്ഷെ ക്ലബുകളുടെ പേരുകൾ വ്യക്തമാക്കുന്നത് ശരിയല്ല എന്ന് അദ്ദേഹം പറഞ്ഞു. ഇറ്റലിയിൽ കോച്ചായി എത്താൻ താല്പര്യം ഉണ്ട് എന്നും എമെറി പറഞ്ഞു.

Advertisement