ഇംഗ്ലണ്ടില്‍ നിന്നെത്തിയ താന്‍ ആദ്യം ചെയ്തത് പോലീസില്‍ അറിയിക്കുക, ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് സെല്‍ഫ് ക്വാറന്റൈനില്‍

കൊറോണ കാലത്ത് ആളുകള്‍ വീടിന് പുറത്തിറങ്ങുന്നത് കുറയ്ക്കണമെന്നും കൂടുതല്‍ പൗര ബോധത്തോടെ പെരുമാറണമെന്നും ആവശ്യപ്പെട്ട് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാര. നിലവില്‍ മാര്‍ലെബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ പ്രസിഡന്റായ കുമാര്‍ സംഗക്കാര ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങിയെത്തി ഇപ്പോള്‍ സെല്‍ഫ് ക്വാറന്റൈനിലാണ്.

താരം മടങ്ങിയെത്തിയ ഉടനെ ശ്രീലങ്കന്‍ പോലീസില്‍ അറിയിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വീട്ടില്‍ ഇരിക്കുകയാണെന്നും ഒരു ഷോയില്‍ അദ്ദേഹത്തോടുള്ള വീഡിയോ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച് 1 മുതല്‍ 15 വരെയുള്ള കാലയളവില്‍ നാട്ടിലേക്ക് വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും രണ്ടാഴ്ച കാലം സെല്‍ഫ് ക്വാറന്റൈനില്‍ കഴിയണമെന്നുമാണ് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ഉത്തരവ്.

Previous articleഇറ്റലിയിലാകും ഇനി പരിശീലകനായി എത്തുക എന്ന് സൂചന നൽകി എമെറി
Next articleലൈംഗിക ആരോപണത്തിന്റെ പേരിൽ ബറോഡ വനിതാ ക്രിക്കറ്റ് പരിശീലകന് സസ്‌പെൻഷൻ