ഇറ്റലിയിൽ റോമയെ തറപറ്റിച്ച് ഉഡിനെസെ

- Advertisement -

അവസാന അഞ്ചു മത്സരങ്ങളായി പരാജയം അറിയാതെ മുന്നേറുകയായരുന്ന റോമയ്ക്ക് സീരി എയിൽ പരാജയം. സീസണിൽ താളം കണ്ടെത്താൻ ആവാതെ കഷ്ടപ്പെടുകയായിരുന്ന ഉഡിനെസെ ആണ് റോമയെ തോൽപ്പിച്ചത്. ഉഡിനെസെയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏക ഗോളിനാണ് റോമ പരാജയപ്പെട്ടത്. കളിയുടെ 54ആം മിനുട്ടിൽ റോഡ്രിഗോ ആണ് ഉഡിനെസെയുടെ വിജയ ഗോൾ നേടിയത്.

റിലഗേഷൻ ഭീഷണിയിൽ ഉണ്ടായിരുന്ന ഉഡിനെസെ ഈ വിജയത്തോടെ 16ആം സ്ഥാനത്തേക്ക് എത്തി. ഉഡിനെസെയുടെ ലീഗിലെ മൂന്നാം വിജയം മാത്രമാണിത്. റോമയുടെ ലീഗിലെ നാലാം പരാജയമാണിത്. റോന ഇപ്പോഴും ആറാം സ്ഥാനത്താണ്.

Advertisement