ഇഞ്ചുറി ടൈം ഗോളിൽ ബയേൺ മ്യൂണിക്കിനെ സമനിലയിൽ കുരുക്കി ഫോർച്യൂണ

- Advertisement -

മ്യൂണിക്കിൽ ചരിത്രമെഴുതി ഫോർച്യൂണ ദാസെൽഡോർഫ്. നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെയാണ് ഫോർച്യൂണ സമനിലയിൽ തളച്ചത്. മൂന്ന് ഗോളുകൾ വീതമടിച്ചാണ് അലയൻസ് അറീനയിൽ ഇരു ടീമുകളും പിരിഞ്ഞത്. ഹാട്രിക്കുമായി ലുക്ക്ബക്കിയോയാണ് ഫോർച്യൂണയുടെ കുതിപ്പിന് ചുക്കാൻ പിടിച്ചത്.

ലുക്ക്ബക്കിയോയുടെ ഇഞ്ചുറി ടൈം ഗോളാണ് ബയേണിന്റെ കൈകളിൽ നിന്നും ജയം തട്ടിപ്പറിച്ചത്. ബയേണിന് വേണ്ടി തോമസ് മുള്ളർ ഇരട്ട ഗോളുകളും നിക്‌ളാസ് സുലെ ഒരു ഗോളും നേടി. മൂന്നു തവണ ലീഡ് നേടിയിട്ടും ജയിക്കാൻ കഴിയാതിരുന്നത് ബയേണിനെതിരെ രൂക്ഷ വിമർശനമുയർത്തുമെന്നുറപ്പാണ്.

Advertisement