ഏഴ് ഗോളടിച്ച് മിലാൻ, ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് അടുത്ത്

20210513 102230

എ സി മിലാന് വൻ വിജയം. ഇന്നലെ ടൊറീനോയെ നേരിട്ട മിലാൻ ഒരു ദയയും കാണിക്കാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. പിയോളിയുടെ ടീം എതിരില്ലാത്ത ഏഴു ഗോളുകളുടെ വിജയമാണ് ഇന്നലെ നേടിയത്. ടൂറിനിൽ വെച്ചായിരുന്നു മത്സരം നടന്നത്. എ സി മിലാനു വേണ്ടി റെബിക് ഹാട്രിക്ക് നേടി. 67, 72, 79 മിനുട്ടുകളിൽ ആയിരുന്നു റെബികിന്റെ ഗോളുകൾ‌. താരത്തിന്റെ എ സി മിലാൻ കരിയറിലെ ആദ്യ ഹാട്രിക്കായിരുന്നു ഇത്.

ആദ്യ പകുതിയിൽ തിയോ ഹെർണാണ്ടസും കെസ്സിയും നേടിയ ഗോളുകളിൽ എ സി മിലാൻ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു‌. രണ്ടാം പകുതിയിൽ ബ്രഹിം ഡിയസും പിന്നാലെ വീണ്ടും തിയോ ഹെർണാണ്ടസും ഗോൾ നേടി. അതിനു ശേഷമായിരുന്നു റെബികിന്റെ ഹാട്രിക്ക്. ഈ വിജയം മിലാനെ 75 പോയിന്റുമായി മൂന്നാമത് എത്തിച്ചു. ഇനി ലീഗിൽ രണ്ടു മത്സരങ്ങൾ മാത്രമെ ശേഷിക്കുന്നുള്ളൂ.

Previous articleനിർണായക വിജയം, അത്ലറ്റിക്കോ മാഡ്രിഡിന് ലാലിഗ കിരീടം രണ്ടു വിജയം മാത്രം അകലെ
Next articleബ്രിട്ടീഷ് പൗരത്വം നേടുവാന്‍ പദ്ധതി, ലക്ഷ്യം ഐപിഎല്‍ കളിക്കുക – മുഹമ്മദ് അമീര്‍