ഏ എസ് റോമയുടെ ഇതിഹാസതാരം ഫ്രാസിസ്കോ ടോട്ടിയും കുടുംബവും റിയാലിറ്റി ഷോയുമായെത്തുന്നു. ടോട്ടിയും ടിവി അവതാരിക കൂടിയായ ഭാര്യ ഇലറി ബ്ലാസിയും പുതിയൊരു റിയാലിറ്റി ഷോയുമായിട്ടെത്തുമെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടോട്ടിയും കുടുംബവും റിയാലിറ്റി ഷോയ്ക്ക് അപരിചിതരല്ല. ഇലറി ബ്ലാസിയാണ് ബിഗ് ബോസ്സിന്റെ ഇറ്റാലിയൻ വേർഷൻ അവതരിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ജെനോവയ്ക്കെതിരെയായിരുന്നു ടോട്ടിയുടെ അവസാന മത്സരം. എ.എസ് റോമയെ ഇറ്റാലിയന്‍ ലീഗില്‍ രണ്ടാംസ്ഥാനക്കാരാക്കിയാണ് 40 വയസുകാരനായ ടോട്ടി ബൂട്ടഴിച്ചത്. 1993 ൽ ഒരു സബ്സ്റ്റിട്യൂട്ടായാണ് ബ്രെസ്സിയക്കെതിരെയുള്ള മത്സരത്തിൽ 16 വയസുകാരനായ ടോട്ടി അരങ്ങേറ്റം കുറിക്കുന്നത്. റോമയ്ക്ക് വേണ്ടി 786 മത്സരങ്ങൾക്ക് ശേഷം ക്ലബ് ഡയറക്ടർ ആയി മാറിയിരിക്കുകയാണ് ഇതിഹാസതാരം. യെല്ലോസ് ആൻഡ് റെഡ്‌സിന് വേണ്ടി 307 ഗോളുകൾ നേടിയിട്ടുണ്ട് 40 കാരനായ ടോട്ടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
