ടോറീനോയെ പരാജയപ്പെടുത്തി നാപോളി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എയിൽ ലോറെൻസോ ഇൻസെയിനിന്റെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ നാപോളിക്ക് ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ടോറീനോയെ നാപോളി പരാജയപ്പെടുത്തിയത്. ടോറീനോയ്ക്ക് വേണ്ടി ആന്ദ്രേ ബെലോട്ടി ആശ്വാസ ഗോളടിച്ചു. ഇൻസെയിനിന്റെ ഒപ്പം സിമോൺ വെർടിയാണ് ഗോളടിച്ചത്. ഈ വിജയത്തോടു കൂടി പോയന്റ് നിലയിൽ നാപോളി രണ്ടാം സ്ഥാനത്തെത്തി.

കഴിഞ്ഞ അഞ്ച് ലീഗ് മത്സരങ്ങളിൽ നാല് മത്സരവും ജയിക്കാൻ നാപോളിക്ക് കഴിഞ്ഞു. മുൻ ബയേൺ കോച്ച് കാർലോ ആഞ്ചലോട്ടിയുടെ കീഴിലാണ് ഈ സീസണിൽ നാപോളി ഇറങ്ങുന്നത്. ഇനി സീരി എയിൽ പാർമയ്ക്കും യുവന്റസിനും എതിരായിട്ടാണ് നാപോളിയുടെ അടുത്ത മത്സരങ്ങൾ.