പൊരുതി ജയിച്ച് ടോറീനോ

- Advertisement -

ഇറ്റലിയിൽ ടോറീനോയ്ക്ക് മികച്ച ജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഫ്രോസിനോണിനെ ടോറീനോ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ നേടിയ രണ്ടു ഗോൾ ലീഡ് കളഞ്ഞ് കുളിച്ച ടോറീനോ ഒരു ഘട്ടത്തിൽ പരാജയപ്പെടുമോ എന്ന് വരെ തോന്നിയിരുന്നു.

എന്നാൽ അലെക്‌സാണ്ടറോ രേമേറോയുടെ ഗോൾ ടോറീനോയ്ക്ക് വിജയം നൽകി. ടോറീനോയ്ക്ക് വേണ്ടി രേമേറോക്ക് പുറമെ ബസേലിയും റിങ്കോനും ഗോളടിച്ചു. കിയാനോയും ഗോൾഡണിങ്ങായുമാണ് സ്‌കോർ ചെയ്തത്. മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്.

Advertisement