മിലാനിൽ തുടരണം എന്ന ആഗ്രഹം പങ്കുവെച്ച് ടൊമോരി

20210330 132700

മിലാനിൽ തുടരാൻ തന്നെയാണ് തന്റെ ആഗ്രഹം എന്ന് വ്യക്തമാക്കി യുവ ഡിഫൻഡർ ഫകായോ ടൊമോരി.
ചെൽസിയുടെ താരനായ ഫകായോ ടൊമോരിയെ എ സി മിലാൻ ലോൺ അടിസ്ഥാനത്തിൽ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ സൈൻ ചെയ്തിരുന്നു. 23കാരനായ താരം മിലാനിൽ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. സ്ഥിരകരാറിൽ താരത്തെ വാങ്ങാൻ തങ്ങൾ ആലോചിക്കുന്നുണ്ട് എന്ന് മിലാൻ ഇതിഹാസം പോളൊ മാൾഡിനി നേരത്തെ പറഞ്ഞിരുന്നു.

മിലാനിൽ തുടരാൻ തന്നെയാണ് തന്റെ ആഗ്രഹം എന്ന് ടൊമോരിയും പറയുന്നു. താൻ മിലാൻ നഗരവും മിലാൻ ക്ലബും ഇഷ്ടപ്പെട്ടു കഴിഞ്ഞു എന്ന് താരം പറഞ്ഞു. എ സി മിലാന്റെ തന്റെ ഹോം പോലെ ആണെന്നും യുവതാരം പറഞ്ഞു. എന്നാൽ തന്റെ ഭാവി എന്താകും എന്ന് തനിക്ക് അറിയില്ല എന്നും ടൊമോരി പറഞ്ഞു ‌ ലോൺ കരാറിൽ താരത്തെ വാങ്ങാനുള്ള വ്യവസ്ഥ ഉണ്ട്. 28 മില്യൺ ആണ് ചെൽസി ആവശ്യപ്പെടുന്നത്. ചെൽസിയിൽ 2005 മുതൽ ഉള്ള താരമാണ് ടൊമോരി.