ഇന്റർ മിലാൻ പ്രസിഡണ്ട് രാഷ്ട്രീയത്തിലേക്ക്

Jyotish

ഇറ്റാലിയൻ ക്ലബായ ഇന്റർ മിലൻറെ പ്രസിഡണ്ട് രാഷ്ട്രീയത്തിലേക്ക്. ഇന്തോനേഷ്യൻ പ്രസിഡണ്ട് ജോക്കോ വിഡോഡോയുടെ റീ ഇലക്ഷൻ കാമ്പെയിൻ മാനേജരായിട്ടാണു ഇന്റർ പ്രസിഡണ്ട് എറിക്ക് തോഹീർ ചുമതലയേറ്റത്. ഇന്തോനേഷ്യയിൽ വിജയകരമായി നടന്ന ഏഷ്യൻ ഗെയിംസ് ഓർഗനൈസ് ചെയ്തത് എറിക്ക് തോഹീരാണ്.

2013. മുതൽ എറിക്ക് തോഹീർ ഇന്റർ മിലാന്റെ പ്രസിഡന്റാണ്. ക്ലബ്ബിന്റെ മുപ്പത് ശതമാനം ഓഹരികളാണ് വ്യവസായിയായ എറിക്ക് തോഹീറിന്റെ കയ്യിലുള്ളത്. ചൈനീസ് കമ്പനിയായ സണ്ണിങ് ആണ് ഇന്ററിന്റെ നിയന്ത്രണം കയ്യാളിയിരിക്കുന്നത്. മേജർ ലീഗ് സോക്കർ ക്ലബായ ഡിസി യുണൈറ്റഡിന്റെ മുൻ ഉടമയാണ് എറിക്ക് തോഹീർ . ബാസ്‌ക്കറ്റ് ബോൾ ക്ലബായ ഫിലാഡൽഫിയ 76ers തോഹീറിന്റെ ഉടമസ്ഥതയിലുള്ളതാണ്.