സീരി എ ക്ലബിനെ പരിശീലിപ്പിക്കാൻ തിയാഗോ മോട

20220912 202844

സീരി എയിലെ ബോളോഞ്ഞയുടെ പോരാട്ടങ്ങൾക്ക് ഇനി തിയാഗോ മോട തന്ത്രങ്ങളോതും. കഴിഞ്ഞ വാരം പുറത്താക്കിയ പരിശീലകൻ മിഹയ്ലോവിച്ചിന് പകരക്കാരൻ ആയാണ് മുൻ താരം കൂടിയായ മോടയെ എത്തിക്കുന്നത്. 2024വരെയാണ് തിയാഗോ മോട്ടക്ക് കരാർ ഉണ്ടാവുക. എംപോളിക്കെതിരെയുള്ള അടുത്ത മത്സരം ആവും ടീമിനോടൊപ്പമുള്ള അദ്ദേഹത്തിന്റെ ആദ്യ മത്സരം.

സീസണിൽ മോശം തുടക്കമാണ് ബോളോഞ്ഞക്ക് ലഭിച്ചത്. അഞ്ച് മത്സരം കഴിയുമ്പോൾ ഒരു വിജയം നേടാൻ പോലും ടീമിനായിരുന്നില്ല. ഇതിന് പിറകെയാണ് കോച്ച് മിഹയ്ലോവിച്ചിനെ ടീം പുറത്താക്കിയത്. തൽക്കാലിക പരിശീലകന് കീഴിൽ ഇറങ്ങിയ കഴിഞ്ഞ മത്സരം ടീം വിജയിച്ചിരുന്നു. തിയാഗോ മോട്ടക്ക് ജെനോവ, സ്പെസിയ തുടങ്ങി ഇറ്റാലിയൻ ടീമുകളെ പരിശീലിപ്പിച്ചു പരിചയം ഉണ്ട്. കളത്തിൽ ഇറങ്ങിയിരുന്ന കാലത്ത് ബാഴ്‌സലോണ, പിഎസ്ജി, ഇന്റർ മിലാൻ തുടങ്ങിയ ടീമുകളുടെ ജേഴ്‌സി അണിഞ്ഞു.